മുംബൈ: സുശാന്ത് സിങ്ങിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കണമെന്ന് റിപ്പബ്ലിക് ടിവി ആവശ്യപ്പെട്ടിരുന്നെന്ന് മാധ്യമ പ്രവര്‍ത്തക ശാന്തശ്രീ സര്‍ക്കാര്‍.
റിയക്കെതിരെ തുടരുന്ന മാധ്യമവേട്ടയില്‍ പ്രതിഷേധിച്ച് ചാനലില്‍ നിന്ന് ശാന്തശ്രീ രാജിവച്ചു. നടിക്കെതിരായ മാധ്യമവേട്ടയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ശാന്തശ്രീയുടെ രാജിയും പ്രതികരണവും.
അവരുടെ അജന്‍ഡയ്ക്ക് അനുസരിച്ചുള്ള വാര്‍ത്തകള്‍ നല്‍കാത്തതിന് വിശ്രമമില്ലാതെ 72 മണിക്കൂര്‍ ജോലിയെടുപ്പിച്ചാണ് ശിക്ഷിച്ചതെന്നും ശാന്തശ്രീ പറഞ്ഞു.
അര്‍ണബും ഭാര്യയും ചേര്‍ന്ന് നടത്തുന്നത് മാധ്യമപ്രവര്‍ത്തനമല്ലെന്നും ബിജെപിക്കുവേണ്ടിയുള്ള കുഴലൂത്താണെന്നും ആരോപിച്ച് കുറച്ചു ദിവസം മുമ്പ് റിപ്പബ്ലിക് ടിവിയുടെ ജമ്മു കശ്മീര്‍ ബ്യൂറോ ചീഫ് തേജീന്ദര്‍ സിങ് സോധി രാജിവച്ചിരുന്നു.

Get real time update about this post categories directly on your device, subscribe now.