വളരെ നാളത്തെ ആഗ്രഹം; ഇനി ഫോട്ടോയെടുപ്പ് ഇതില്‍: സന്തോഷം പങ്കുവച്ച് മമ്മൂക്ക

കുറെ കാലമായി ആഗ്രഹിച്ചിരുന്ന ക്യാമറ കൈയില്‍ കിട്ടിയ സന്തോഷത്തിലാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. പുതിയ ക്യാമറ എത്തിയെന്നും ഇനി ഇതിലായിരിക്കും താന്‍ ഫോട്ടോകള്‍ എടുക്കുകയെന്നും മമ്മൂക്ക ഫേസ്ബുക്കില്‍ പങ്കുവച്ച് വീഡിയോയില്‍ പറഞ്ഞു.

”കുറെ കാലമായി ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു സാധനം എനിക്ക് കിട്ടി. കനോണ്‍ ഇ.ഒ.എസ് ആര്‍5, ഇതിലാണ് ഇനി ഞാന്‍ ഫോട്ടോ എടുക്കുക.”- ക്യാമറ ഉയര്‍ത്തി കാണിച്ചുകൊണ്ട് മമ്മൂക്ക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here