എന്നും ഗോമൂത്രം കുടിക്കും; അക്ഷയ് കുമാര്‍

താന്‍ എന്നും മുടങ്ങാതെ ഗോമൂത്രം കുടിക്കാറുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍.

ഡിസ്‌കവറി ചാനല്‍ താരം ബെയര്‍ ഗ്രില്‍സ്, നടി ഹുമ ഖുറേഷി എന്നിവര്‍ക്കൊപ്പം നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് അക്ഷയ് ഇക്കാര്യം പറഞ്ഞത്.

ലൈവ് ചാറ്റിനിടെ അക്ഷയ്‌യും ബെയര്‍ ഗ്രില്‍സും ഉള്‍പ്പെടുന്ന ഇന്‍ ടു ദ് വൈല്‍ഡ് സ്പെഷ്യല്‍ എപ്പിസോഡ് ചര്‍ച്ചയായി. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിലെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ പ്രൊമോയില്‍ ഇരുവരും ആനപ്പിണ്ട ചായ കുടിക്കുന്നതിനെക്കുറിച്ച് ഹുമ ചോദിച്ചു.

അതിന് അക്ഷയ് നല്‍കിയ മറുപടി ഇങ്ങനെ: ”എന്നും ഗോമൂത്രം കുടിക്കുന്ന എനിക്ക് ആനപ്പിണ്ട ചായ കഴിക്കല്‍ അത്ര വലിയ കാര്യമല്ല”.

ഗോമൂത്രത്തിന് ആയുര്‍വ്വേദ ഗുണങ്ങളുണ്ടെന്നും താരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here