താന്‍ നിരപരാധി, നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് റിയ ചക്രബര്‍ത്തി

മുംബൈയില്‍ കഴിഞ്ഞ ദിവസം ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതിയുടെ പരിഗണനയില്‍.

നിരപരാധിയാണെന്ന വാദവുമായി റിയയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലായിരുന്നു ഇന്ന് പ്രത്യേക കോടതിയില്‍ വാദം കേട്ടത്. കോടതിയുടെ തീരുമാനം നാളത്തേക്ക് മാറ്റി.

നിരപരാധിയാണെന്നും അന്വേഷണ സംഘം നിര്‍ബന്ധിച്ചു കുറ്റം സമ്മതിപ്പിച്ചതാണെന്നുമായിരുന്നു റിയയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്.

നടി റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോയിക്കിന്റെയും ജാമ്യാപേക്ഷയാണ് മുംബൈയിലെ പ്രത്യേക കോടതിയുടെ പരിഗണന യില്‍ ഉണ്ടായിരുന്നത്.

റിയ തെറ്റുകാരിയല്ലെന്നും നടിയെ കേസില്‍ വ്യാജമായി പ്രതി ചേര്‍ക്കപ്പെട്ടതാണെന്നുമാണ് റിയയുടെ അഭിഭാഷകന്‍ വാദിക്കുന്നത്. മൂന്ന് ദിവസമായി 20 മണിക്കൂറോളം നടന്ന ചോദ്യം ചെയ്യലില്‍ ഒരു വനിത ഉദ്യോഗസ്ഥ പോലും ഇല്ലായിരുന്നുവെന്നും നടിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീയ്ക്കൊപ്പം വനിത ഉദ്യോഗസ്ഥര്‍ ഉണ്ടാകണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നില നില്‍ക്കുന്നുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News