മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയില്‍ 23,446 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ 9,90,795 ആയിരിക്കുകയാണ്.

448 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് -19 ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 28,282 ആയി ഉയര്‍ന്നു. 2,61,432 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 14,253 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 7,00,715.

ധാരാവിയില്‍ കോവിഡ് -19 കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ 2 മാസമായി ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. നിലവില്‍ 102 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം ഇത് വരെ 2,850. രോഗമുക്തി നേടിയവര്‍ 2478.

കല്യാണ്‍ ഡോംബിവ്ലി മേഖലയിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 591 പുതിയ കേസുകള്‍. പന്‍വേലില്‍ 244 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി രോഗവ്യാപനത്തിലുള്ള വര്‍ദ്ധനവ് കാരണം ആശുപത്രികളെല്ലാം നിറഞ്ഞിരിക്കയാണ്. വെന്റിലേറ്റര്‍ കിടക്കകളുടെ അഭാവം മൂലം മരണപ്പെടുന്നവരുടെ എണ്ണമാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും ഓക്‌സിജന്‍ കിടക്കകളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അഭാവം വലിയ വെല്ലുവിളിയായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News