ബെയ്റൂട്ടിലെ തുറമുഖത്ത് വന്‍ തീപിടിത്തം; ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടം

ബെയ്റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്ത് വന്‍ തീപിടിത്തം.

തുറമുഖത്തെ എണ്ണയുടെയും ടയറുകളുടെയും ഗോഡൗണിനാണ് തീപിടിച്ചതെന്ന് ലെബനന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ആളിക്കത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ഒരു മാസത്തിനിടെ ബെയ്‌റൂട്ടില്‍ ഉണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്. ഓഗസ്റ്റ് ആദ്യവാരമാണ് ബെയ്‌റൂട്ട് നഗരത്തില്‍ ലോകത്തെ ഞെട്ടിച്ച സ്‌ഫോടനമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News