ഉപതെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് രാവിലെ 10 മണിക്ക്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേരുക. കുട്ടനാട്ടിലും ചവറയിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പ് നടത്തണമോയെന്ന കാര്യത്തില്‍ ഏകാഭിപ്രായം രുപീകരിക്കുകയാണ് ലക്ഷ്യം.

കൊവിഡ് രോഗ വ്യാപനം കണക്കിലെടുത്ത് രണ്ടു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വേണ്ട എന്നതാണ് സര്‍ക്കാര്‍ അഭിപ്രായം. ഇത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് അറിയിക്കുകയും ചെയ്തിരുന്നു.

ഉപതെരഞ്ഞെടുപ്പ് മാറ്റുകയും തദ്ദേശ തെരഞ്ഞെടുപ്പ് വൈകിപ്പിക്കണമെന്നതുമാണ് യുഡിഎഫ് നിലപാട്. ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ഏക അഭിപ്രായമുണ്ടായാല്‍ അക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ അറിയിക്കും.

തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 18ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും യോഗം വിളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News