അതിര്‍ത്തി സംഘര്‍ഷം; ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഷാങ്ഹായ് ഉച്ചകോടിക്കിടെ ആയിരുന്നു കൂടിക്കാഴ്ച.

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ട ആവശ്യകതയെ കുറിച്ച് എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രിയെ അറിയിച്ചു. അതോടൊപ്പം നിയന്ത്രണ രേഖ മറികടക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ലെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.

അതേസമയം, അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ അടക്കം പുരോഗമിക്കുന്നു. പാങ്കോങ് സോ തടാകത്തിന്റെ കിഴക്കന്‍ മേഖലയില്‍ മലനിരകളില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങളും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News