സാധാരണക്കാരന് പുതിയ ഷോപ്പിംഗ് അനുഭവവുമായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ സബര്‍ബന്‍ മാള്‍

സമ്പന്നരായ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ് ഷോപ്പിംഗ് മാളുകള്‍ എന്നതായിരുന്നു പലരുടെയും ക‍ാ‍ഴ്ച്ചപ്പാട്. എന്നാല്‍ ആ ധാരണ തിരുത്തുകയാണ് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍.

ആധുനിക ഷോപ്പിംഗ് അനുഭവം സാധരണക്കാര്‍ക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ ആദ്യ സബര്‍ബന്‍ മാള്‍ എറണാകുളം പിറവത്ത് പ്രവര്‍ത്തനം തുടങ്ങി.മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വ‍ഴിയാണ് മാളിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

സര്‍ക്കാരിന്‍റെ വിപണിയിടപെടല്‍ രംഗത്ത് ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന സപ്ലൈക്കോ ഒരു ചുവടുകൂടി മുന്നോട്ട് വെക്കുകയാണ്.മാളിലെ ഷോപ്പിംഗ് പണക്കാരുടെ മാത്രം കുത്തകയെന്ന ധാരണ തിരുത്തിക്കൊണ്ട് സാധരണക്കാര്‍ക്കായി സബര്‍ബന്‍മാള്‍ തുടങ്ങിയിരിക്കുകയാണ് സപ്ലൈക്കോ.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും പിറവം നഗരസഭയും ചേര്‍ന്നാണ് പിറവത്ത് സബര്‍ബന്‍മാള്‍ തുടങ്ങിയിരിക്കുന്നത്.വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഷോപ്പിംഗ് മാ‍ളിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സർക്കാർ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോ യിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സപ്ലൈകോ വിപണിയിലെത്തിച്ച പുതിയ ഉത്പന്നമായ ചക്കി ഫ്രഷ് ആട്ടയുടെ വിതരണോദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവ്വഹിച്ചു. സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്.

വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതുള്‍പ്പടെ സര്‍ക്കാരിന്‍റെ വിപണിയിടപെടല്‍ കാര്യക്ഷമമാക്കുന്നതിനായി സപ്ലൈക്കോയുടെ 1500ല്‍പ്പരം ചില്ലറവില്‍പ്പനശാലകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News