വളരുന്ന കേരളത്തിന്‍റെ പൊതുജനാരോഗ്യ മേഖല; അത്യാധുനിക സൗകര്യങ്ങളുമായി എറണാകുളം മെഡിക്കല്‍ കോളേജ്

വികസനത്തിന്‍റെ കുതിപ്പിലാണ് എറണാകുളം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്. അത്യാധുനിക ഐ സി യു, പി സി ആര്‍ ലാബ് തുടങ്ങി വിവിധ പദ്ധതികളാണ് ഒറ്റ ദിവസംകൊണ്ട് മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമായത്.

വീഡിയോകോണ്‍ഫറന്‍സിങ്ങ് വ‍ഴി മന്ത്രി കെ കെ ശൈലജ, പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്നും എന്നാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ നവീകരിച്ച ഒ പി വിഭാഗം,ഐ സി യു,പി സി ആര്‍ ലാബ്,മോര്‍ച്ചറി,പവര്‍ ലോണ്‍ഡ്രി,ഡിജിറ്റല്‍ ഫ്ലൂ റോസ് കോപ്പി മെഷീന്‍,സിസിടിവി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി വീഡിയോകോണ്‍ഫറന്‍സിങ്ങ് വ‍ഴി നിര്‍വ്വഹിച്ചത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് കോവിഡ് മരണനിരക്ക് കേരളത്തിലാണെന്ന് മന്ത്രി ശൈലജ പറഞ്ഞു.രോഗബാധിതരായവര്‍ക്ക് ചികിത്സ നല്‍കുന്നതിലും കേരളം മുന്നിലാണ്.

ആരോഗ്യപ്രവര്‍ത്തകരെല്ലാം മാസങ്ങളായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്.എന്നാല്‍ ആരും ക്ഷീണിതരാകരുതെന്നും കോവിഡുമായി ബന്ധപ്പെട്ട് കൂടുതല്‍ കടുത്ത നാളുകളാണ് വരാനിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കാത്തിരിപ്പു കേന്ദ്രങ്ങളില്‍ മികച്ച ഇരിപ്പിടങ്ങളും ശുചിമുറികളും സ്ഥാപിച്ച് ഒ പി ബ്ലോക്കുകള്‍ നവീകരിച്ചിട്ടുണ്ട്. കൂടാതെ ഒ പി ബ്ലോക്കുകളെ ബന്ധിപ്പിക്കുന്ന രണ്ട് സ്കൈ ബ്രിഡ്ജുകളും സ്ഥാപിച്ചിട്ടുണ്ട്.

ഒന്നരക്കോടി രൂപ ചെലവിട്ടാണ് അത്യാധുനിക ഐ സി യു യാഥാര്‍ത്ഥ്യമാക്കിയത്. കോവിഡ് പരിശോധനക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്ന് പി സി ആര്‍ മെഷീനുകളുള്ള ലാബും പ്രവര്‍ത്തനസജ്ജമായി.

ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ തത്സമയ വീഡിയോ ചിത്രീകരിക്കുന്ന ഡിജിറ്റല്‍ ഫ്ലൂറോ സ്ക്കോപ്പി മെഷീനും സുരക്ഷയുടെ ഭാഗമായി 130 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതും യാഥാര്‍ഥ്യമായ വികസനപദ്ധതികളില്‍ ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News