കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; എം സി കമറുദീൻ എം എൽ എ ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മർജാൻ ജ്വല്ലറി ഉടമ ഹനീഫ കാസർഗോഡ് ഫാഷൻ ഗോൾഡ് പ്രവർത്തിച്ചിരുന്നത് മർജാൻ ഗോൾഡിനായി താൻ കണ്ടെത്തി നവീകരണം നടത്തിയ കെട്ടിടത്തിലെന്ന് ഹനീഫ.
എം സി കമറുദ്ദീൻ തന്നിൽ നിന്ന് ആ കെട്ടിടം പിടിച്ചെടുക്കുകയായിരുന്നു അമ്പത് ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിടം നവീകരിച്ചത്. ഭയം കാരണം അന്ന് പരാതി നൽകിയില്ലെന്നും ഹനീഫ ഫാഷൻ ഗോൾഡ് തട്ടിപ്പ് അന്വേഷണ പരിധിയിൽ ഇക്കാര്യങ്ങളൊക്കെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും ഹനീഫ കൈരളി ന്യൂസിനോട്
മർജാൻ ഗോൾഡിന്റെ പുതിയ ബ്രാഞ്ച് തുടങ്ങുന്നതിന്റെ ഭാഗമായി 2007 ഫെബ്ര്യുവരിയിലാണ് ഹനീഫ കാസർക്കോട്ടെ ഗോൾഡൻ ആർക്കേഡിൽ കെട്ടിടം വാടകക്കെടുത്തത്.
കാസർക്കോട്ടെ ഹംസ എന്നയാളിൽ നിന്ന് മാസം അമ്പതിനായിരം രൂപ വാടക നൽകിയാണ് കെട്ടിടം എടുത്തത്.അരക്കോടി രൂപ ചിലവഴിച്ച് കെട്ടിടം നവീകരിക്കുകയും ചെയ്തു.
ജ്വല്ലറി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലായിരുന്നു തലശേരി മർജാൻ ഗോൾഡിൽ കമറുദീന്നും സംഘവും കവർച്ച നടത്തിയത്. അതിന് തുടർച്ചയായാണ് കാസർക്കോട്ടെ കെട്ടിടവും കമറുദ്ദീൻ പിടിച്ചെടുത്തതെന്ന് ഹനീഫ കൈരളി ന്യൂസിനോട് പറഞ്ഞു
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് അന്വേഷണ പരിധിയിൽ മർജാൻ ഗോൾഡ് കൊള്ളയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹനീഫ മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകി. കൈരളിയുടെ ഗുഡ്മോർണിംഗ് കേരളത്തിലാണ് രണ്ട് ദിവസമായി ഹനീഫ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയത്.
Get real time update about this post categories directly on your device, subscribe now.