വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ്-19 സ്ഥിരീകരിച്ചു; ഒരാ‍ഴ്ചയായി നിരീക്ഷണത്തില്‍

വ്യവസായ മന്ത്രി ഇപി ജയരാന് കൊവിഡ്-19 സ്ഥിരീകരിച്ചു. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാ‍ഴ്ചയായി കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്നു മന്ത്രി.

ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ്-19 സ്ഥരീകരിച്ചത്.

നിരീക്ഷണ കാലയളവില്‍ സന്ദര്‍ശകരെ അനുവദിക്കാതിരുന്നതിനാല്‍ തന്നെ മന്ത്രിക്ക് കൂടുതല്‍ സമ്പര്‍ക്കങ്ങളില്ല. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News