ബാലഭാസ്‌ക്കറിന്റെ മരണം; സ്റ്റീഫന്‍ ദേവസ്യയുടെ മൊഴിയെടുക്കാനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ സ്റ്റീഫന്‍ ദേവസ്യയുടെ മൊഴിയെടുക്കാനൊരുങ്ങി സി.ബി.ഐ.

മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് കാണിച്ച് സി.ബി.ഐ സ്റ്റീഫന് നോട്ടീസ് നല്‍കി. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയവെ ബാലഭാസ്‌ക്കറുമായി സ്റ്റീഫന്‍ സംസാരിച്ചിരുന്നു. ഇക്കാരണത്താലാണ് സി.ബി.ഐ മൊഴി എടുക്കുന്നത്.

വിദേശ പര്യടനം കഴിഞ്ഞ് നിരീക്ഷണത്തില്‍ കഴിയുന്ന സ്റ്റീഫന്‍ ദേവസ്യ അതിന് ശേഷമായിരിക്കും സി.ബി.ഐ ഓഫീസില്‍ ഹാജരാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel