നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി 2013ല്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസില്‍ പ്രതികളായ ടി കെ ഫായിസ്, അഷ്‌റഫ് കല്ലുങ്കല്‍, വൈ എം സുബൈര്‍, അബ്ദുള്‍ റഹിം എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

വീട്, ഫ്‌ലാറ്റ്, സ്ഥിരനിക്ഷേപം, ഭൂമി എന്നിവയടക്കം പ്രതികളുടെ 1.84 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയതായി ഇ ഡി അറിയിച്ചു. കോഴിക്കോട് വടകര സ്വദേശിയായ ഫായിസിന്റെ ഭാര്യയുടെ പേരിലുളള വീടും എരഞ്ഞിപ്പാലം സ്വദേശി സുബൈറിന്റെ കോഴിക്കോട്ടെ ഫ്‌ലാറ്റും അബ്ദുള്‍ റഹിമിന്റെ കൊടുവളളിയിലെ ഭൂമിയും അഷ്‌റഫിന്റെ 85 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവുമാണ് കണ്ടുകെട്ടിയത്.

കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എടുത്ത നടപടി ട്വിറ്ററിലൂടെയാണ് ഇഡി അറിയിച്ചത്. 2013ല്‍ രണ്ട് വനിതകള്‍ നെടുമ്പാശേരി വിമാനത്താവളം വഴി 20 കിലോ സ്വര്‍ണ്ണം കടത്തിയ കേസിലാണ് നടപടി. നിലവില്‍ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News