കുമ്പള മുരളി വധക്കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകന് ജീവപര്യന്തം തടവും പിഴയും

കാസര്‍ഗോഡ്: കുമ്പളയിലെ സിപിഐഎം പ്രവര്‍ത്തകന്‍ പി മുരളീധരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

അനന്തപുരം സ്വദേശി ശരത് രാജിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ജയിലില്‍ നിന്നും ലഭിക്കുന്ന വരുമാനം മുരളിയുടെ കുടുംബത്തിന് നല്‍കണമെന്നും ജഡ്ജി രാജന്‍ തട്ടില്‍ ഉത്തരവിട്ടു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റ് ഏഴ് ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു. രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളെ വെറുതെ അപ്പീല്‍ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എം അബ്ദുള്‍ സത്താര്‍ പറഞ്ഞു. കുമ്പള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന സുരേഷ് ബാബുവാണ് കേസ് അന്വേഷിച്ചത്. പ്രതികള്‍ക്ക് മുരളിയോടുള്ള രാഷ്ട്രീയവിരോധത്താലാണ് കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി.

2011 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം.

സീതാംഗോളി അപ്‌സര മില്ലിനടുത്ത് മുരളി സഞ്ചരിച്ച ഓട്ടോറിക്ഷ ശരത് രാജിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും മാരകായുധങ്ങള്‍ കൊണ്ട് അക്രമിക്കുകയുമായിരുന്നു. കുത്തേറ്റ് നിലത്തുവീണിട്ടും മുരളിയുടെ നെഞ്ചില്‍ ചവിട്ടി ശരത് രാജ് കുത്തി. ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. 14 മുറിവുകളാണ് മുരളിയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ നാലെണ്ണം മാരകമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News