യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും; മന്ത്രി കെടി ജലീലില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും എത്തിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു.

രാവിലെ കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് എത്തിയ മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിക്ക് വിവരങ്ങള്‍ കൈമാറി. മതഗ്രന്ഥങ്ങള്‍ എത്തിച്ച പാഴ്‌സലിനെ കുറിച്ചുള്ള വിവരങ്ങള്‍ ആയിരുന്നു അന്വേഷണസംഘം മന്ത്രിയില്‍ നിന്നും ചോദിച്ചറിഞ്ഞത്.

പാഴ്‌സലില്‍ മതഗ്രന്ഥങ്ങള്‍ എത്തിയ സംഭവത്തില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

മൊഴി നല്‍കിയ ശേഷം ഉച്ചയോടെ മന്ത്രി മലപ്പുറത്തേക്ക് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News