ഹൈക്കോടതിയുടെ സ്റ്റേ താല്‍ക്കാലികം മാത്രം; നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടിയെന്ന് ജോസ് കെ മാണി

കൊച്ചി: ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്മേല്‍ താല്‍ക്കാലിക സ്റ്റേ മാത്രമാണ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ജോസ് കെ മാണി. വിശദമായ വാദം കേള്‍ക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

പി.ജെ ജോസഫിന്റെ അമിതോന്മാദം താല്‍കാലികം മാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നത്തിന്റെയും അംഗീകാരത്തിന്റെയും കാര്യത്തില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി തന്നെയാണ് ആത്യന്തികമായി നിലനില്‍ക്കുന്നത് എന്നുള്ള ഉറച്ച വിശ്വാസമാണ് ഉള്ളത്.

നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel