കോവിഡ് രോഗികള്‍ക്ക് പരീക്ഷ എഴുതാന്‍ പി എസ് സിയുടെ പ്രത്യേക അനുമതി

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക അനുമതി നല്‍കി പി എസ് സിയുടെ കാരുണ്യം. നാളെ നടക്കുന്ന അസി. സര്‍ജന്‍ പരീക്ഷയിലാണ് കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കിത് .ആബുലന്‍സില്‍ ഇരുത്തിയായിരിക്കും പരീക്ഷ നടക്കുക .രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു പി എസ് സി ഇത്തരം സംവിധാനം ഒരുക്കുന്നത്

കേവിഡ് രോഗിയാണെങ്കില്‍ പരീക്ഷ എഴുതിപ്പിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഗൈഡ് ലൈന്‍. എന്നാല്‍ ഇനി ഒരു പരീക്ഷ പോലും എഴുതാന്‍ കഴിയാത്ത വണം അവസരങ്ങള്‍ നഷ്ടമാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പലരും ഉണ്ട്.

കൂടാതെ ആരോഗ്യപ്രവര്‍ത്തകരാണ് അപേക്ഷകര്‍ എന്നതും പിഎസ് സിയുടെ അനുഭാവത്തിന് കാരണമായി .പ്രത്യേക സാഹചര്യത്തില്‍ ഇവരോട് അനുഭാവപൂര്‍ണ്ണമായ സമീപനം വേണമെന്ന കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തിലാണ് പിഎസ് സി ചെയര്‍മാന്‍ പ്രത്യേക താല്‍പര്യമെടുത്ത് കോവിഡ് രോഗികള്‍ക്ക് പരീക്ഷക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്.

അസിസ്റ്റന്റ് സര്‍ജന്‍ പരീക്ഷക്ക് അപേക്ഷിച്ചിരുന്ന ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥീരീകരിച്ചിരുന്നു. ഇവര്‍ക്ക് അവസരം നഷ്ടമാകാതിരിക്കാന്‍ മാനുഷികതയുടെ അടിസ്ഥാനത്തില്‍ പിഎസ് സിയുടെ ഇടപെടല്‍. പരീക്ഷകേന്ദ്രത്തില്‍ ഇവരെ മറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒപ്പം പരീക്ഷക്ക് ഇരുത്തില്ല.

പകരമായി അവരെ ആശുപത്രിയില്‍ നിന്ന് വരുന്ന അതേ ആമ്പുലന്‍സില്‍ ഇരുത്തി ചോദ്യകടലാസ് നല്‍കും.രോഗിക്ക് ഗുരുതരാവസ്ഥയില്ലെന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയെങ്കില്‍ മാത്രമേ പരീക്ഷക്ക് ഇരിക്കാന്‍ സമ്മതിക്കു. അതാണ് ജില്ലകളിലെ ഡിഎംഒ ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.

പി എസ് എസി ഉദ്യോഗസ്ഥരുടെ സഹകരണം കൊണ്ട് മാത്രമാണ് കോവിഡ് രോഗികള്‍ക്ക് ആയി പ്രത്യേക സൗകര്യം ചെയ്യാന്‍ കഴിഞ്ഞത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സംസ്ഥാനത്തെ പി എസ് സി മാനുഷികതയുടെ അടിസ്ഥാനത്തില്‍ ഇടപെടലല്‍ നടത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News