മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിയും ദുല്‍ഖറും വിജയും സൂര്യയും ഒരുമിച്ച്… #WatchVideo

കൊവിഡ് വൈറസിനെ തുരത്താനായി മലയാള-തമിഴ് സൂപ്പര്‍ താരങ്ങള്‍ എത്തുന്ന അനിമേഷന്‍ വീഡിയോ വൈറലാകുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, സൂര്യ, വിജയ് എന്നീ താരങ്ങളെയാണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്. കതിര്‍ എഡിറ്റ്സ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ഷൈലോക്ക് എന്ന ചിത്രത്തിലെ ഗെറ്റപ്പിലാണ് മമ്മൂട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗെറ്റപ്പില്‍ പൃഥ്വിയും എത്തുന്നു. വിജയ്യുടെ ശക്തിയും സൂര്യയുടെ 24 ലെ കഥാപാത്രവും ബോധിധര്‍മ്മനും വീഡിയോയില്‍ എത്തുന്നു.

കൊറോണ വൈറസുമായി നേര്‍ക്കുനേര്‍ പോരാടുന്ന താരങ്ങള്‍ ഒടുവില്‍ വിജയം നേടുകയാണ്. ക്ലൈമാക്സില്‍ ഒരു ഗംഭീര ട്വിസ്റ്റും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ താനോസും ശക്തിമാനും തമ്മിലുള്ള പോരാട്ടത്തിന്റെ അനിമേഷന്‍ വീഡിയോയും കതിര്‍ ഒരുക്കിയിരുന്നു. ഇതും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഭൂമിയിലെത്തുന്ന താനോസിനെ ശക്തിമാന്‍ എതിരിടുകയും കനത്ത പോരട്ടത്തിലൂടെ പരാജയപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ആ വീഡിയോയുടെ പ്രമേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News