നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കള്‍ക്കെതിരെ പ്രതികാര നടപടിയുമായി സോണിയ പക്ഷം; ഗുലാം നബിയെയും മല്ലികാർജ്ജുന ഖാർഗെയെയും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി

ദില്ലി: കോണ്ഗ്രസിൽ വൻ പൊട്ടിത്തെറികൾക്ക് വഴിവെച്ചു നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾക്കെതിരെ പ്രതികാര നടപടിയുമായി സോണിയ പക്ഷം. ഗുലാം നബി ആസാദ്, മല്ലികാർജ്ജുന ഖാർഗെ എന്നിവരെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കി.

കേരരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി മുകുൾ വാസ്നിക്കിന്‌ പകരം താരിഖ് അൻവറിനെ നിയമിച്ചു. ശശി തരൂർ, മനീഷ് തിവാരി എന്നിവർക്കെതിരെയുള്ള പ്രതികാരനടപടിക്ക് പിന്നാലെയാണ് ഗുലാം നബി ആസാദ് ഉള്പ്പെ‍ടയുള്ളവർക്കെതിരെയുള്ള നീക്കങ്ങൾ.

നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കളടക്കം രംഗത്തുവന്നതും നേതാക്കളുടെ കത്ത് വലിയ ചർച്ചയിലേക്ക് നയിക്കുകയും ചെയ്തതോടെയാണ് ഇവർക്കെതിരെ കോണ്ഗ്രസിന്റെ പ്രതികാര നടപടികൾ തുടരുന്നത്.

ഗുലാം നബി ആസാദ്, മല്ലികാരജ്ജുന ഖാർഗെ, അംബിക സോണി എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. അതോടൊപ്പം കോൺ അധ്യക്ഷയെ അടുത്ത എഐസിസി സമ്മേളനം വരെ സഹായിക്കാൻ ആറംഗ സമിതിയെ നിയമിച്ചു.

എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, അംബികാ സോണി, കെ സി , മുകുൾ വാസ്നിക്ക്, രൺദീപ് സുർജേവാല സമിതിയിൽ എന്നിവരെ ആണ് സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട ഗുലാം നബി ആസാദ് ,ആനന്ദ് ശർമ്മ, കപിൽ സിബൽ എന്നിവരെ പരിഗണിച്ചിട്ട് പോലുമില്ല.

ഉമ്മൻ ചാണ്ടി ആ ഡ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായുംകെ.സി വേണുഗോപാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും തുടരും.

അതേസമയം, കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന മുകുൾബിവാസ്നിക്കിനെ ഒഴിവാക്കി താരിഖ് അൻവറിനെ കേരളത്തിന്റെ ചുമതലയുള്ള  പുതിയ ജനറൽ സെക്രട്ടറിയായി നിയമിച്ചു.

നേരത്തെ ശശി തരൂരിനെതിരെയും, മനീഷ് തിവാരിക്കെതിരെയും ഇത്തരം പ്രതികാര നടപടികൾ സോണിയ ഗാന്ധിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള നീക്കം. ഇതോടെ വരും ദിവസങ്ങളിൽ കോണ്ഗ്രസിൽ വൻ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന് ഉറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here