#KairaliNewsBreaking ഹജ്ജിന് അവസരം വാഗ്ദാനം ചെയ്ത് പണംതട്ടി; ലീഗ് ദേശീയ പ്രവർത്തക സമിതി അംഗത്തിനെതിരെ പരാതിയുമായി ആലങ്കോട് സ്വദേശികള്‍

ഹജ്ജിന് വാഗ്ദാനം ചെയ്ത് പണം തട്ടിയതായി മുസ്ലീം ലീഗ് നേതാവിനെതിരെ പരാതി.കൊല്ലം കുന്നത്തൂർ സ്വദേശിയും ലീഗ് ദേശീയ പ്രവർത്തക സമിതിയംഗവുമായ മക്കാ വഹാബ് എന്ന അബ്ദുൾ വഹാബിനെതിരെയാണ് പരാതി.ആലങ്കോട് സ്വദേശികളാണ് കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകിയത്.

ഇത് തട്ടിപ്പിനിരയായ 70 കാരി ആലങ്കോട് സ്വദേശിനി നബീസാ ബീവി ജീവിതത്തിലെ വലിയ മോമായിരുന്നു പുണ്യകർമ്മമായ ഹജ്ജ് ചെയ്യുക എന്നത് നബീസയുടെ ജീവിത ലക്ഷ്യമാണ് മുസ്ലീംലീഗ് നേതാവ് തകർത്തത്.ഇതു പോലെ ഒരു ഗ്രൂപിൽ നിന്നു മാത്രം 35 ഓളം പേർ തട്ടിപ്പിനിരയായി.

2018ൽ ഹജ്ജിനു കൊണ്ടു പോകാമെന്ന് വാഗ്ദാനം നൽകി ഒരാളിൽ നിന്ന് 3,60,000 രൂപവീതം വാങിയ ശേഷം കൈമലർത്തുകയായിരുന്നു.കോൺഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറുമായ
ഇല്യാസിനും പണം നഷ്ടപെട്ടു പണം തിരികെ ചോദിച്ചപ്പോൾ ലീഗ് നേതാവിനോടാണൊ പണം ചോദിക്കുന്നതെന്ന ഭീഷണിയായിരുന്നു മറുപടി.

ലീഗ് നേതാവിനെ സമീപിച്ചപ്പോൾ വണ്ടി ചെക്ക് നൽകി കബളിപ്പിക്കുകയായിരുന്നു. മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വം ഇടപെട്ട് പരാതി കാരെ പിന്തിരിപ്പിക്കുകയായിരുന്നു ഇപ്പോൾ പണം തട്ടിയ ലീഗ് നേതാവ് അബ്ദുൾ വഹാബും,ഒത്തുതീർപ്പിന് ഇടനിലകാരായി നിന്ന കൊല്ലം ജില്ലയിലെ ലീഗ് നേതാക്കളും തട്ടിപ്പിനിരയായവരെ കൈയൊഴിഞ്ഞു.

കൊല്ലം ജില്ലയിൽ ശാസ്താംകോട്ട,ശൂരനാട്,ചവറ തെക്കുംഭാഗം,,തിരുവനന്തപുരം ജില്ലയിൽ ആലങ്കോടും ആലപ്പുഴ നൂറനാട്ടിലുള്ളവർക്കും പണം നഷ്ടപെട്ടു. അതേ സമയം വാങിയ പണം വഹാബ് സുഹൃത്തായ നദുമുദീനും കന്യ‌കുമാരി തക്കലയിലെ ട്രാവൽ ഏജൻസിക്ക് പണം കൈമാറി.

ഇവർ തങളെ കബളിപ്പിച്ചെന്നു കാട്ടി തക്കല പോലീസിനും,തുടർന്ന് കൊട്ടാരകര റൂറൽ പോലീസിനും പരാതി നൽകി ബാധ്യതയിൽ നിന്ന് തലയൂരി. ചിലർക്ക് പാതി തുക നൽകി ഭൂരിപക്ഷത്തിനും പണം നഷ്ടപെട്ടു.

കൊവിഡ് കാലമായതിനാൽ തമിഴ്നാട്ടിലും മുമ്പൈയിലും പോയി തട്ടിപ്പ് സംഘത്തെ കുറിച്ച് തുടർ അന്വേഷണം വൈകുന്നതെന്ന് റൂറൽ എസ് പി ഹരിശങ്കർ കൈരളി ന്യൂസിനോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News