കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രതികളായ റോയി ഡാനിയേലിനും മക്കൾക്കുമെതിരെ ജീവനക്കാരുടെ മൊഴി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രതികളായ റോയി ഡാനിയേലിനും മക്കൾക്കുമെതിരെ ജീവനക്കാരുടെ മൊഴി. നിക്ഷേപകരുടെ പണം വകമാറ്റിയിരുന്നുവെന്ന് ജീവനക്കാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഡോ. റിയ അന്ന തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

തമിഴ്നാട്ടിലും കർണ്ണാടകയിലും അടക്കം ഉടമ തോമസ് ഡാനിയേലിൻ്റെ പേരിൽ 12 ഏക്കറോളം ഭൂമി കണ്ടെത്തി. സാമ്പത്തിക നിക്ഷേപ തെളിവുകളും ലഭിച്ചു. ചെമ്മീൻ കെട്ടി നായാണ് ഭുമി വാങ്ങിയിരുന്നതെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഭൂമി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.

പ്രതികൾക്ക് 20 ആഡംബര വാഹനങ്ങളുണ്ടെന്നും തെളിഞ്ഞു. ആഡംബര വാഹനങ്ങൾ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരെണ്ണം പത്തനംതിട്ടയിൽ എത്തിച്ചു. മറ്റുള്ളവ ഉടൻ കസ്റ്റഡിയിൽ എടുക്കും. സ്ഥാപനത്തിൻ്റെ ആസ്ഥാന ഓഫിസിലെ ജീവനക്കാരെയും ചോദ്യം ചെയ്തു. അക്കൗണ്ട്സ് മാനേജർ അടക്കം 5 പേർ ചോദ്യം ചെയ്യലിന് വിധേയരായി.

പ്രതികൾ സാമ്പത്തിക തിരിമറി നടത്തിയിരുന്നതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. എസ്.പി. കെ.ജി സൈമണിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

റെയ്ഡിൽ പിടിച്ചെടുത്ത ഇലക്ട്രോണിക് രേഖകളുടെ പരിശോധനയിലും തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. പ്രതികളുടെ വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളിൽ അന്വേഷണം ആരംഭിച്ചു.

പ്രതി ഡോ. റിയ അന്നതോമസിനെ പൊലിസ് അറസ്റ്റ് ചെയ്തേക്കും. തെളിവെടുപ്പ് പൂർത്തിയാക്കി നാളെ മടങ്ങി എത്തുന്ന സംഘം പ്രതികളെ 4 പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News