മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. ആലുവ കടുങ്ങല്ലൂരില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി.
പുന:സംഘടനയില്‍ വേണ്ടത്ര പ്രാതിനിധ്യം നല്‍കിയില്ലെന്നാരോപിച്ച് ഐ വിഭാഗം എ ഗ്രൂപ്പിനെതിരെ ഏറ്റുമുട്ടുകയായിരുന്നു. അനര്‍ഹരെയും ക്രിമിനല്സിനെയും പാര്‍ട്ടി ഭാരവാഹികളായി തെരഞ്ഞെടുത്തുവെന്ന് ഐ ഗ്രൂപ്പ് ആരോപിച്ചു. ഒടുവില്‍ ഗ്രൂപ്പ് തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പുന; സംഘടനയുമായി മുന്നോട്ടുപോയ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമായിരിക്കുകയാണ്. എറണാകുളം കടുങ്ങല്ലൂരില്‍ നാളുകളായി നിലനില്‍ക്കുന്ന എ, ഐ ഗ്രൂപ്പ് വൈരമാണ് ഇപ്പോള്‍ കയ്യാങ്കളി വരെയെത്തിയത്.
കളമശേരി ബ്ലോക്കിലും കടുങ്ങല്ലൂര്‍ മണ്ഡലത്തിലെ ഈസ്റ്റ്, വെസ്റ്റ് പുന;സംഘടനയിലും പാര്‍ട്ടി വിരുദ്ധരെയും ക്രിമിനല്സിനെയും ഭാരവാഹികളാക്കിയെന്ന് ഐ വിഭാഗം പരസ്യമായി ആരോപണം ഉന്നയിച്ചു. മാത്രമല്ല, ഐ വിഭാഗം നല്കിയ പേരുകള്‍ പലതും എ വിഭാഗം വെട്ടിയെന്നും ആക്ഷേപമുണ്ട്.
വെളളിയാഴ്ച വൈകിട്ടോടെ മുപ്പത്തടം ഐഎന്‍ടിയുസി ഓഫീസില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹഎച്ചടങ്ങിലേക്ക് മുദ്രാവാക്യം വിളിയുമായി ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ തളളിക്കയറുകയും എ ഗ്രൂപ്പംഗങ്ങള്‍ തടയാന്‍ ശ്രമിച്ചതോടെ കയ്യാങ്കളിയിലുമെത്തുകയായിരുന്നു.
ഏലൂക്കര സൊസൈറ്റി പ്രസിഡന്റും ഐ ഗ്രൂപ്പ് പ്രദേശിക നേതാവുമായ സെയ്ത്കുഞ്ഞ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടൈറ്റസ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനമായി എത്തി പ്രതിഷേധിച്ചത്. യോഗത്തിന്റെ മിനിട്സ് ഇവര്‍ കീറിക്കളയുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൂട്ടത്തല്ലായി.
തുടര്‍ന്ന് പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. പുതിയ ഭാരവാഹികളെ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. ഇരുവിഭാഗങ്ങളും ഡിസിസിക്കും കെപിസിസിക്കും കത്തയച്ചിട്ടുണ്ട്. എന്നാല്‍ ജില്ലാ നേതൃത്വത്തിനിടയിലും ഗ്രൂപ്പ് വൈരം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ പ്രശ്നം സങ്കീര്‍ണ്ണമാകാനാണ് സാധ്യത.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here