സാറ അലി ഖാന്‍, രോഹിണി അയ്യര്‍… 15 പേരെ കുരുക്കിലാക്കി റിയയുടെ മൊഴി: കേസില്‍ നിര്‍ണായക വഴിതിരിവ്

മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നിര്‍ണായക വഴിതിരിവ്.

ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകരുടെ പേരുകള്‍ റിയ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

പതിനഞ്ചോളം പേരുടെ വിവരങ്ങളാണ് റിയ അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്നത്. ഈ 15ഓളം പേര്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.

നടി സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ഡിസൈനര്‍ സിമോണ്‍ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറുമായ രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ഛബ്ര എന്നിവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ റിയ വെളിപ്പെടുത്തി.

ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് റിയയുടെ വെളിപ്പെടുത്തല്‍. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 25ഓളം പ്രമുഖ താരങ്ങളെ ഉടന്‍ ചോദ്യംചെയ്യാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News