തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വച്ചേക്കും; സര്‍ക്കാര്‍ നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും

തദ്ദേശതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. നിലവിൽ നവംബറിലാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നീട്ടിയാൽ നവംബര്‍ 11ന് ശേഷം ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയേക്കും. ഈ മാസം 18ന് ചേരുന്ന സർവകക്ഷിയോഗത്തിൽ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യം സർക്കാർ വിളിച്ച സർവകക്ഷിയോഗം കൈകൊണ്ടത്. ഈ ആവശ്യം പരിഗണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് നീട്ടിയേക്കും എന്നാണ് സൂചന.

നിലവിൽ നവംബറിലാണ് തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. നീട്ടുകയാണെങ്കിൽ ഡിസംബറിലാകും പിന്നീട് തെരഞ്ഞെടുപ്പ് നടക്കുക.

അതെസമയം, പുതിയ ഭരണ സമിതികൾ സവംബർ 12ന് ചുമതലയേൽക്കണം. ഭരണസമിതികളുടെ കാലാവധി നീട്ടുന്നത് ഭരണഘടനാപരമല്ല.

ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് നിയമസാധുതയില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയങ്കിൽ നവംബര്‍ 11ന് ശേഷം ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയേക്കും.

കൊവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ 18ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച രാഷ്ട്രീയ കക്ഷികളുടെ യോഗത്തിൽ ചർച്ച ചെയ്യും.

തെരഞ്ഞെടുപ്പ് നീട്ടുന്നതിലും യോഗത്തിൽ ധാരണയാകും. എന്നാൽ തീയതി സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകില്ല.

വസ്തുതകൾ സമഗ്രമായി പരിശോധിച്ച ശേഷമേ തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന് തീരുമാനിക്കുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here