കഴിഞ്ഞ മുഖ്യമന്ത്രിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടില്ലേ; എന്തിനാണ് സമരം നടത്തി കൊവിഡ് പരത്തുന്നതെന്ന് കടകംപള്ളി

തിരുവനന്തപുരം: അനാവശ്യമായ സംഘര്‍ഷമാണ് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എന്തിനാണവര്‍ സമരം നടത്തി കോവിഡ് പരത്തുന്നത്. ഇഡി ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും വാര്‍ത്തസമ്മേളനത്തില്‍ മന്ത്രി കടകംപള്ളി പറഞ്ഞു.

കഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മണിക്കൂറുകളോളം അന്വേഷണ ഏജന്‍സികള്‍ ഇവിടെ ചോദ്യം ചെയ്തിട്ടില്ലേ. അന്ന് ആരെങ്കിലും രാജിവെച്ചിരുന്നോ. മന്ത്രി കെ ടി ജലിലിനോട് ചില കാര്യങ്ങള്‍ ഇ ഡി ചോദിച്ചറിയുക മാത്രമാണ് നടന്നിട്ടുള്ളത്. അതിന് ഇത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടോ.

മന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കുന്നതില് തെറ്റായി ഒന്നും ഇല്ല. കഴിഞ്ഞ മന്ത്രിസഭയില്‍ ഏത് മന്ത്രിമാരാ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവായിട്ടുള്ളത്, കേന്ദ്രമന്ത്രി സഭയിലെ മന്ത്രിമാരെ ചോദ്യം ചെയ്തിട്ടില്ലേ. അനാവശ്യമായ കാര്യമാണ് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്നതെന്നും കടകംപള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News