ഹാപ്പി ബര്‍ത്ത്‌ഡേ പീലിമോള്‍… കേക്കും സമ്മാനങ്ങളുമായി മമ്മൂക്ക

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് കരഞ്ഞ പീലിമോളുടെ പിറന്നാളിന് സര്‍പ്രൈസുമായി മമ്മൂക്ക.

അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുമ്പോഴാണ് കൊച്ചിയില്‍ നിന്നുള്ള രണ്ടു പേര്‍ പീലിയുടെ വീട്ടിലെത്തിയത്. സാക്ഷാല്‍ മമ്മൂട്ടിയുടെ സര്‍പ്രൈസ് കേക്കും സമ്മാനങ്ങളുമായാണ് ആ രണ്ട് പേരെത്തിയത്. കേക്കില്‍ എഴുതിയ വാക്കുകള്‍ കണ്ട് ശരിക്കും ഞെട്ടി. ‘ഹാപ്പി ബര്‍ത്ത്‌ഡേ പീലിമോള്‍, വിത്ത് ലവ് മമ്മൂട്ടി ‘.

ഇതോടെ, പിതാവ് ഹമീദ് വീട്ടിലെ കേക്ക് മാറ്റി വച്ച്, മമ്മൂക്ക സമ്മാനിച്ച കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. അവസാനിച്ചില്ല. പിന്നെയായിരുന്നു പീലിയും കുടുംബവുമ ഞെട്ടിയ അടുത്ത സര്‍പ്രൈസ്. ആശംസയുമായി മെഗാസ്റ്റാര്‍ മമ്മൂക്ക വീഡിയോ കോളില്‍.

അങ്കമാലി ചമ്പന്നൂര്‍ സ്വദേശികളായ ജോസ് പോളും ബിജു പൗലോസുമാണ് മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തല്‍മണ്ണയിലെ പീലിയുടെ വീട്ടിലെത്തിയത്.

കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് ആയിരുന്നു മമ്മൂട്ടിയുടെ ജന്മദിനം. മാതാപിതാക്കള്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ അവര്‍ മമ്മൂട്ടിയുടെ ജന്മദിന ആഘോഷത്തിന് പോയതാണെന്ന് കരുതിയാണ് പീലി കരഞ്ഞു വഴക്കുണ്ടാക്കിയത്. ആ വീഡിയോ ശ്രദ്ധയില്‍ പെട്ട മമ്മൂട്ടി, അതു സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News