ലോകത്തെ ജനപ്രിയ റിയാലിറ്റി ഷോയിലെ സെമിയില്‍ തിളങ്ങാന്‍ ഈ മലയാളി പെണ്‍കുട്ടി; സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി; യുകെ മലയാളികളെ, നിങ്ങളുടെ ഓരോ വോട്ടും സൗപര്‍ണികയ്ക്ക് വേണ്ടി

ലോകത്ത് ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോ ബ്രിട്ടന്‍ ഗോട്ട് ടാലന്റ് ഷോയിലെ സെമി ഫൈനലില്‍ പങ്കെടുക്കുന്ന ആദ്യ മലയാളിയായി പത്ത് വയസുകാരി സൗപര്‍ണിക നായര്‍.

ഈ ഷോയിലെ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി കൂടിയാണ് സംഗീതപ്രേമികള്‍ സൗ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന സൗപര്‍ണിക.

യുകെ സമയം രാത്രി 8 മണിക്കാണ് ഷോ. ആദ്യ സെമി ഫൈനലില്‍ എട്ട് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ഇതില്‍ നിന്നും ജഡ്ജിമാര്‍ ഒരു മത്സരാര്‍ത്ഥിയെ നേരിട്ട് ഫൈനലിലേക്ക് തെരഞ്ഞെടുക്കും. രണ്ടാമത്തെ ഫൈനലിസ്റ്റിനെ പൊതു വോട്ടിലൂടെയാണ് തെരഞ്ഞെടുക്കുക. രാത്രി എട്ടുമുതല്‍ പത്തുവരെ നടക്കുന്ന മത്സരത്തിനുശേഷം വോട്ടിംങ് ആരംഭിക്കും.

തിങ്കളാഴ്ച രാവിലെ പത്തുവരെയാണ് വോട്ടിംഗ് സമയം. ബ്രിട്ടനിലുള്ളവര്‍ക്കു മാത്രമാണ് വോട്ടുചെയ്യാന്‍ അവകാശം. ബിജിടി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിലൂടെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഓരോ ഡിവൈസില്‍നിന്നും അഞ്ചുവീതം വോട്ടുകള്‍ ഫ്രീയായി ചെയ്യാം.

ആഡന്‍ ബ്റൂക്‌സ് ഹോസ്പിറ്റലില്‍ ഡോക്ടറായ കൊല്ലം സ്വദേശി ബിനുവിന്റെയും രഞ്ജിതയുടെയും മകളാണ് സൗപര്‍ണിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News