‘ദില്ലി പൊലീസിനെ ഉപയോഗിച്ച്‌ നിശബ്‌ദമാക്കാമെന്ന്‌ ബിജെപി കരുതേണ്ട; ഇനിയും ശക്തമായി എതിര്‍ക്കും’: യെച്ചൂരി

ദില്ലി: ദില്ലി കലാപത്തില്‍ യെച്ചൂരി ഉള്‍പ്പെടെയുള്ളവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേന്ദ്ര സര്‍ക്കാരിനും ദില്ലി പൊലീസിനുമെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി. ദില്ലി പോലീസിനെ ഉപയോഗിച്ചു പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുന്നു.

ദില്ലി പോലീസിനെ ഉപയോഗിച്ചു നിശ്ശബ്ദമാക്കാന്‍ ശ്രമിച്ചാലും പൗരത്വ നിയമ ഭേദഗതി പോലുള്ളവയെ ഇനിയും ശക്തമായി എതിര്‍ക്കും. ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ചോദ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുന്നു. ചോദ്യങ്ങളെ ഭയപ്പോലെടുന്നതിനാലാണ് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്തതും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കാത്തത്.

അധികാരം ഉപയോഗിച്ചു പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാനുള നീക്കം അനുവദിക്കാന്‍ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News