അനശ്വര രാജന് നേരെ സൈബര്‍ ആങ്ങളമാരുടെ ആക്രമണം

യുവനടി അനശ്വര രാജന് നേരെ സൈബര്‍ ആങ്ങളമാരുടെ ആക്രമണം. അനശ്വരയുടെ പുതിയ ഫോട്ടോ ഷൂട്ടിലെ വസ്ത്രധാരണമാണ് ഇന്‍സ്റ്റഗ്രാമിലെ സൈബര്‍ അക്രമികളെ പ്രകോപിപ്പിച്ചത്.

’18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ’ ‘ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, ‘അടുത്തത് എന്ത് വസ്ത്രമാണ്..’ ഇങ്ങനെ പോകുന്ന കമന്റുകള്‍. നാടന്‍ വേഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേണ്‍ ലുക്കാണ് ആങ്ങളമാരെ ചൊടിപ്പിച്ചത്.

View this post on Instagram

X O X O 🧁🍭 📸 @ranjitbhaskr Bow from @littlefairy_bows

A post shared by ANUTTY 🦋 (@anaswara.rajan) on

മുന്‍പും നിരവധി നടിമാര്‍ സമാന അക്രമങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നേരിട്ടുണ്ട്. സാനിയ ഇയ്യപ്പന്‍, എസ്തര്‍ അനില്‍, മീര നന്ദന്‍, ദുര്‍ഗ കൃഷ്ണ തുടങ്ങിയവര്‍ ഇത്തരം ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്.

ഉദാഹരണം സുജാത എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന യുവനടിയാണ് അനശ്വര. കഴിഞ്ഞ വര്‍ഷം റിലീസായ ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതല്‍ ശ്രദ്ധ നേടിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here