ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: പ്രതികളായ കോണ്‍ഗ്രസുകാരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പ്രധാന പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

മുഖ്യപ്രതികളായ സജീവ്, ഉണ്ണി എന്നിവരെയാണ് പുലര്‍ച്ചെ രണ്ടു മണിയോടെ സംഭവ സ്ഥലമായ തേമ്പാംമൂട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ഡിവൈ.എസ്.പി എസ്. വൈ സുരേഷ് കുമാറിന്റെയും വെഞ്ഞാറമൂട് സി.ഐ വി.കെവിജയരാഘവന്റെയും നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ സജീവ്, സനല്‍, അനസര്‍, ഉണ്ണി എന്നിവര്‍ക്ക് നേരിട്ട് പങ്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here