പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം: വിദേശത്തെ അക്കൗണ്ട് വിവരങ്ങളും പൊലീസിന്

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുക്കേസ് പ്രതികള്‍ക്ക് ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം.ഭൂമി ഇടപാടുകളാണ് ഇതില്‍ കൂടുതലും. ഇതു സംബന്ധിച്ച രേഖകളും തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തിന് ലഭിച്ചു.

വിദേശ രാജ്യങ്ങളിലെ അക്കൗണ്ട് വിവരങ്ങളും പൊലിസിന് ലഭിച്ചു. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ് അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തിയത്. വിദേശത്ത് കമ്പനി രൂപീകരിച്ച് നടത്തിയ നിക്ഷേപങ്ങളുടെ പരിശോധന പൂര്‍ത്തിയായി വരുന്നു. 3 ദിവസത്തിനകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനു ശേഷം ഇന്റര്‍പോളിന്റെ സഹായം ഉടന്‍ തേടിയേക്കും.

അതേ സമയം , സംസ്ഥാനത്തും പുറത്തും നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങിയെത്തി.

പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ 4 പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News