#KairaliNewsBreaking കമറുദ്ദീന്റെ മറ്റൊരു തട്ടിപ്പു കൂടി പുറത്ത്; വഞ്ചിക്കപ്പെട്ടത് ലീഗ് അനുഭാവികളായ ബിസിനസ് കുടുംബം; തട്ടിയെടുത്തത് 45 ലക്ഷം രൂപ

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡിന്റെ മറവില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയും ടി കെ പൂക്കോയ തങ്ങളും നടത്തിയ മറ്റൊരു തട്ടിപ്പ് കൂടി കൈരളി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

കാസര്‍ഗോഡ് ഉദുമയിലെ പ്രശസ്തമായ ബിസിനസ് കുടുംബത്തില്‍ നിന്നും 20 ലക്ഷം രൂപ വായ്പയായി വാങ്ങിയശേഷം തിരികെ നല്‍കിയില്ല. ഖത്തര്‍ അബ്ദുള്ള ഹാജിക്കാണ് പണം നഷ്ടമായത്.

ഫാഷന്‍ ഗോള്‍ഡിന്റെ യുഎഇ അജ്മാനിലെ ബിസിനസില്‍ പങ്കാളിയാക്കിയ അബ്ദുള്ള ഹാജിയുടെ മകന് 25 ലക്ഷം രൂപയും നഷ്ടമായി.സംഭവത്തില്‍ കമറുദ്ദീനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് അബ്ദുള്ള ഹാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News