മിക്കി ഇനി മെസിയുടെ സ്വപ്ന ടീമംഗം

റോഡ് കോണ്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച യുകെ സ്വദേശിയായ പത്തുവയസുകാരന്‍ മിക്കി പൗള്ളിയെ തന്റെ 12 അംഗ സ്വപ്ന ടീമിലേക്ക് തെരഞ്ഞെടുത്ത് ലയണല്‍ മെസി.

സ്വപ്ന ടീമിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12 പേരെയാണ് മെസി തെരഞ്ഞെടുത്തത്. ഇതില്‍ യുകെയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് മിക്കി.

പ്രതികൂലസാഹചര്യങ്ങളെ സധൈര്യം മറികടന്നവര്‍ക്കുള്ള ആദരമായാണ് മെസി 12 അംഗ ടീം രൂപീകരിക്കുന്നത്. ഓര്‍കാം എന്ന കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി.

ആറാം വയസിലാണ് മിക്കി പൗള്ളിയുടെ കാഴ്ചശക്തി നഷ്ടമായത്. എന്നാല്‍ തന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ ഉപേക്ഷിക്കാന്‍ മിക്കി തയ്യാറായിരുന്നില്ല. പരിമിതികളെ മറികടന്ന് ചിട്ടയായ പരിശീലനങ്ങളിലൂടെ ഇംഗ്ലണ്ടിലെ അന്ധ ഫുട്‌ബോള്‍ ടീമില്‍ മിക്കി ഇടം നേടി.
ആ പരിശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ മെസി അംഗീകാരം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel