കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍; ഓം പ്രകാശും പുത്തന്‍പാലം രാജേഷും സംഘത്തില്‍; ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാനെന്ന് സംശയം

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍. കോണ്‍ഗ്രസ് ഡി.സി.സി അംഗമായ ചേന്തി അനിയുടെ വീട്ടിലാണ് ഗുണ്ടകള്‍ ഒത്തു ചേര്‍ന്നത്. ഓം പ്രകാശും പുത്തന്‍പാലം രാജേഷും അടക്കമുള്ള കുപ്രസിദ്ധ ഗുണ്ടകളാണ് ഒത്തുകൂടിയത്.

കോണ്‍ഗ്രസ് ഡി.സി.സി അംഗമായ ചേന്തി അനിയുടെ തിരുവനന്തപുരത്തെ വീട്ടിലാണ് ഗുണ്ടകള്‍ ഒത്തു ചേര്‍ന്നത്. കുപ്രസിദ്ധ ഗുണ്ടകളായ പുത്തന്‍ പാലം രാജേഷും ഓംപ്രകാശുമടക്കമുള്ള 15 ഗുണ്ടകളാണ് ചേന്തി അനിയുടെ വീട്ടില്‍ ഒത്തു ചേര്‍ന്നത്. ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതിനായാണ് ഗുണ്ടകള്‍ ഒത്തു ചേര്‍ന്നതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് സംശയിക്കുന്നത്.

സംഭവത്തെക്കുറിച്ച ഇന്റലിജന്‍സും അന്വേഷണം നടത്തുന്നുണ്ട്. ആഗസ്റ്റ് 31നാണ് അനിയുടെ വീട്ടില്‍ വച്ച് ഗുണ്ടകളുള്‍ ഒത്തു ചേര്‍ന്നത്. ഒത്തുചേരല്‍ നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ഇതേ വീടിനു മുന്നില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അന്ന് വെട്ടേറ്റ ഗുണ്ടയായ ശരത്ത് ലാല്‍ ഓടിക്കയറിയത് അനിയുടെ വീട്ടിലേക്കാണ്.

ഗുണ്ടകളുടെ ഒത്തു ചേരല്‍ പുറത്തു വന്നതോടെ ഗുണ്ടകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനു പിന്നില്‍ ഗുഢാലോചന നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിനിയുടെ ഭര്‍ത്താവ് കൂടിയാണ് ചേന്തി അനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News