ദില്ലി കലാപക്കേസില്‍ യെച്ചൂരിയെ പ്രതി ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം; കലാപത്തിന് വഴിവച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാതെ പൊലീസ്, തെളിവില്ലെന്ന് വാദം

ദില്ലി കലാപവുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. കുറ്റപത്രത്തില്‍ യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യാജ മൊഴിയെടുത്തതില്‍ ദില്ലി പൊലീസിന് മൗനം.


അതേസമയം, ദില്ലി കലാപത്തിന് വഴിവെച്ച ബിജെപി നേതാക്കള്‍ക്കെതിരെ ഇതുവരെയും കേസെടുക്കാന്‍ തയ്യാറാവാതെ ദില്ലി പൊലീസ്. കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്ര, പര്‍വേശ് വര്‍മ, എന്നിവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്നാണ് പോലീസ് ഭാഷ്യം.

ബിജെപി നേതാവ് കപില്‍ മിശ്ര ജാഫറബദില്‍ നടത്തിയ ആഹ്വാനമാണ് 56ഓളം പേരുടെ ജീവന്‍ നഷ്ടപ്പെട്ട ദില്ലി കലാപം അരങ്ങേറുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ പിന്നീടങ്ങോട്ട് വലിയ അതിക്രമങ്ങള്‍ ആണ് ഉണ്ടായത്. ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ വീടുകളിലെത്തി സഹോദരിമാരെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്യുമെന്ന് പര്‍വേഷ് വര്‍മ പ്രസ്താവിച്ചിരുന്നു.

ജെഎന്‍യുവിലടക്കം ബിജെപി കടന്നുകയറുകയും അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. സമരക്കാര്‍ രാജ്യദ്രോഹികളെന്നും അവരെ വെടിവെച്ചു കൊല്ലണമെന്ന് കേന്ദ്രമന്ത്രികൂടിയായ അനുരാഗ് താക്കൂറും ആഹ്വാനം ചെയ്തിരുന്നു. ബിജെപിയാണ്
കലാപത്തിന് വഴിവെച്ചതെന്ന കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കിലും ഇതുവരെ ദില്ലി പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല.

ദില്ലി ഹൈക്കോടതിയില്‍ ദില്ലി പൊലീസ് നല്‍കിയ മറുപടിയില്‍ പറയുന്നത് ബിജെപി നേതാകള്‍ക്കെതിരെ കേസെടുക്കാന്‍ തെളിവുകള്‍ ഇല്ലെന്നാണ്. കപില്‍ മിശ്ര, പ്രവേശ വര്‍മ്മ എന്നിവരുടെ കലാപാഹ്വാനത്തിന്റെ ദൃശ്യങ്ങള്‍ ഉള്ളപ്പോഴാണ് ഇവര്‍ക്കെതിരെ നീങ്ങാന്‍ ദില്ലി പൊലീസ് തയ്യാറാവാത്തത്.

മോഡി സര്‍ക്കാരിനും ബിജെപിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ദില്ലി പോലീസിനെതിരെ പ്രതിഷേധവും വിമര്‍ശനവും ശക്തമാകുമ്പോഴാണ് കലാപങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും ശ്രമിച്ച ഇടത് നേതാക്കളെയും ഇടത് അനുഭവികളെയും കേസിലേക്ക് വലിച്ചിഴക്കാനും കേസ് അട്ടിമറിക്കാനുമുള്ള പൊലീസ് ശ്രമങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News