കോവൂര്‍ കുഞ്ഞുമോനെതിരെ കോണ്‍ഗ്രസിന്റെ വസ്ത്രാക്ഷേപം #WatchVideo

കൊല്ലം: കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എക്കെതിരെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രാക്ഷേപം. എംഎല്‍എയുടെ കാര്‍ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. നിയമ സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ആര്‍.എസ്.എസ് ബന്ധം ആരോപിച്ചതാണ് സംസ്‌കാര ശൂന്യമാ പ്രതിഷേധത്തിനു കാരണം.

മൈനാഗപ്പള്ളി സോമവിലാസം ചന്തക്കു സമീപം ക്ഷീരോല്‍പദക സഹകരണ സംഘത്തിന്റെ തറകല്ലിടല്‍ കഴിഞ്ഞ് മടങുന്നതിനിടെയാണ് കോണ്‍ഗ്രസ് യൂത്ത്‌കോണ്‍ഗ്രസ് ക്രിമിനലുകള്‍ കോവൂര്‍കുഞ്ഞുമോന്‍ എം.എല്‍.എയുടെ കാര്‍ തടയുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്തത്.

കോണ്‍ഗ്രസുകാരുടെ വസ്ത്രത്തോടൊപ്പം കാക്കി കളസവും ഉണ്ടെന്ന് കഴിഞ്ഞ 24 ന് നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആര്‍.എസ്.എസ് കോണ്‍ഗ്രസ് അവിശുദ്ധ ബന്ധം ഉന്നയിച്ചതിനാണ് എം.എല്‍.എയെ അപമാനിച്ചത്.

കാറില്‍ അടിക്കുകയും കോവൂര്‍കുഞ്ഞുമോനെതിരെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ അസഭ്യ വര്‍ഷം ചൊരിയുകയും ചെയ്തു.ശാസ്താംകോട്ട പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News