മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിച്ച അപൂര്‍വ്വ വീഡിയോ; മോഹന്‍ലാലിന് സ്‌നേഹ ചുംബനവും പൂമാലയുമായി കൂട്ടുകാര്‍

സിനിമ താരങ്ങളുടെ പഴയകാല ചിത്രങ്ങളും വിഡിയോയുമൊക്കെ വളരെ അധികം ട്രെന്‍ഡിങ് ആകാറുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മോഹന്‍ലാലിന്റെ ഒരു പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ വൈറലാവുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും ചേര്‍ന്ന് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതാണ് വീഡിയോ. പിറന്നാളുകാരനായ മോഹന്‍ലാലിനെ പൂമാലകൊണ്ടും ഉമ്മകള്‍ കൊണ്ടും മൂടുന്ന സ്‌നേഹ സൗഹൃദ നിമിഷങ്ങള്‍ ആണ് വീഡിയോയുടെ ഹൈ ലൈറ്റ്.

നിര്‍മാതാവായ സുരേഷ്‌കുമാര്‍, സംവിധായകന്‍ ഷാജികൈലാസ്, മണിയന്‍പിള്ള രാജു തുടങ്ങി ചലച്ചിത്ര രംഗത്തെ ഒട്ടേറെപ്പേരെ ദൃശ്യങ്ങളില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News