‘ജീവിതത്തില്‍ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികള്‍ക്ക് ചക്കര ഉമ്മ’; വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ജഗതിയുടെ മകള്‍

മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ ഇന്ന് വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. മകള്‍ പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ജീവിതത്തില്‍ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികള്‍ക്ക് ചക്കര ഉമ്മ’ – എന്നാണ് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.

അച്ഛന്റെയും അമ്മയുടെയും പലകാലഘട്ടങ്ങളിലെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോയ്ക്ക് ഒപ്പമാണ് ആശംസാക്കുറിപ്പും പങ്കുവെച്ചത്. ‘നീയെന്‍ സര്‍ഗസൗന്ദര്യമേ’ എന്ന ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നല്‍കിയത്.

1984ലാണ് ശോഭയെ ജഗതി ശ്രീകുമാര്‍ വിവാഹം കഴിച്ചത്. പ്രമുഖ നാടകാചാര്യന്‍ ആയിരുന്ന പരേതനായ ജഗതി എന്‍.കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മകനായാണ് ജനനം. അച്ഛന്റെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായ അദ്ദേഹം 1973 മുതല്‍ മലയാള സിനിമയില്‍ സജീവമായി.

2012 മാര്‍ച്ചില്‍ സംഭവിച്ച വാഹനാപകടത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയില്‍ തന്നെയായിരുന്നു. വാഹനാപകടം ഉണ്ടാക്കിയ മുറിവുകളില്‍ നിന്ന് പതിയെ പതിയെ സുഖം പ്രാപിച്ച് വരികയാണ് അദ്ദേഹം ഇപ്പോള്‍. എപ്പോഴും തുണയായി ഭാര്യ ശോഭ മുഴുവന്‍ സമയവും അടുത്തുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി മലയാള സിനിമ കാത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News