കോവിഡ് പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണം; ബിജെപിയും യുഡിഎഫും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തന്‍ ശ്രമിക്കുന്നുവെന്ന് യെച്ചൂരി; കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 17 മുതല്‍ 22 വരെ രാജ്യവ്യാപക പ്രതിഷേധം

ദില്ലി: കോവിഡ് പ്രതിസന്ധിക്കെതിരെയുള്ള പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ബിജെപിയും യുഡിഎഫും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തന്‍ ശ്രമിക്കുന്നുവെന്നും വിമര്‍ശനം.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഈ മാസം 17 മുതല്‍ 22 വരെ ദേശീയ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. സ്വര്‍ണക്കടത് കേസ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ് അന്വേഷണമെന്നും ശരിയായി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

കൊവിഡിനെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായി നേരിടുമ്പോള്‍ ബിജെപിയും യുഡിഎഫും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തന്‍ ശ്രമിക്കുകയും പ്രതിരോധത്തിന്റെ ഓരോ ഘട്ടത്തിലും തടസ്സങ്ങള്‍ ഉണ്ടാക്കുകയുമാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. കേരളത്തില്‍ സൗജന്യമായി ചികിത്സ നല്‍കുന്നു .

ലക്ഷക്കണക്കിന് ആളികള്‍ക്ക് സൗജന്യ ഭക്ഷണകിറ്റ് നല്‍കുന്നു. കേരളത്തില്‍ ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദ്യം ഉന്നയിച്ചു.

ഈ മാസം 17 മുതല്‍ 22 വരെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. ആദായ നികുതി പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് ആറു മാസത്തേക്ക് 7500 രൂപ പ്രതിമാസം നല്‍കുക, ആറു മാസത്തേക്ക് പത്തു കിലോ സൗജന്യ ഭക്ഷണം നല്‍കുക 200 ദിവസം തൊഴില്‍ ഉറപ്പാക്കുക ,ഭരണഘടനാ അവകാശം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News