കുഞ്ഞ് അതിഥിയെ വരവേല്‍ക്കാനൊരുങ്ങി അനുഷ്‌ക; എന്റെ ലോകം മുഴുവന്‍ ഒറ്റ ഫ്രെയിമിലെന്ന് കോഹ്ലി

കുഞ്ഞ് അതിഥിയെ വരവേല്‍ക്കാനൊരുങ്ങി വിരാട് കോഹ്ലിയും അനുഷ്‌കയും. ഗര്‍ഭകാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവയ്ച്ചുകൊണ്ടാണ് അനുഷ്‌ക ശര്‍മ സന്തോഷം പങ്കുവച്ചത്.

തങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമത്തെയാള്‍ 2021 ജനുവരി എത്തുമെന്ന സന്തോഷവാര്‍ത്ത ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

‘ജീവന്റെ സൃഷ്ടി അനുഭവിക്കുന്നതിനേക്കാള്‍ യഥാര്‍ത്ഥവും വിനീതവുമായ ഒന്നും തന്നെയില്ല’ എന്നാണ് അനുഷ്‌ക ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ചിത്രത്തിന് വിരാട് കോഹ്ലി നല്‍കിയ കമന്റും ആരാധകര്‍ ഏറ്റെടുത്തു. ‘എന്റെ ലോകം മുഴുവന്‍ ഒരു ഫ്രെയിമില്‍’ എന്നാണ് കോഹ്ലി ചിത്രത്തിന് നല്‍കിയ കമന്റ്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബര്‍ 11 ന് ഇറ്റലിയില്‍ വച്ചാണ് അനുഷ്‌കയും കോഹ്ലിയും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഇരുവര്‍ക്കും നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News