‘പാട്ടുസീനില്‍ നായികമാരെ പൊക്കാന്‍ പോലും സാധിച്ചിരുന്നില്ല’; വര്‍ഷങ്ങളായുള്ള വേദന മാറിയതിന്റെ സന്തോഷം പങ്കുവെച്ച് ചാക്കോച്ചന്‍; വീഡിയോ

വര്‍ഷങ്ങളോളം തന്നെ അലട്ടിയ കൈമുട്ട് വേദന പൂര്‍ണമായി ഭേദപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍. വര്‍ഷങ്ങള്‍ക്കുശേഷം വര്‍ക്കൗട്ടിന്റെ ഭാഗമായി പുഷ്അപ്പ് എടുക്കുന്ന വിഡിയോ പങ്കുവച്ചാണ് തനിക്ക് കൈമുട്ട് വേദനയില്‍ നിന്നു ആശ്വാസം ലഭിച്ച വിവരം ചാക്കോച്ചന്‍ അറിയിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തന്റെ തോളുകള്‍ക്ക് സാരമായ ലിഗമെന്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കൈ അനക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും കുഞ്ചാക്കോ ബോബോന്‍ പറയുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാനോ, എന്തിന് സിനിമയിലെ പാട്ടുസീനില്‍ നായികമാരെ പൊക്കാനോ ഒന്നും തനിക്ക് കഴിഞ്ഞ 10 വര്‍ഷമായി കഴിഞ്ഞിരുന്നില്ലെന്ന് കുഞ്ചാക്കോ ബോബന്‍ തമാശരൂപേണ പറയുന്നു.

തന്നെ ചികിത്സിച്ച ഡോ. മാമ്മന്‍ അലക്‌സാണ്ടറിനും ട്രെയ്‌നര്‍ ഷൈജന്‍ അഗസ്റ്റിനും നന്ദിപറഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ വിഡിയോ പങ്കുവച്ചിരിക്കുന്നത്. തനിക്ക് സുഖമില്ലാതിരുന്ന കാലത്ത് ട്രെയിനര്‍ തന്നെ പരിശീലിപ്പിച്ചതും അന്ന് വേദന സഹിച്ച് പരിശീലിച്ചതും ഇപ്പോള്‍ സ്വയം പരിശീലിക്കുന്നതും വിഡിയോയിലുണ്ട്

‘ഈ വീഡിയോ കാണുന്ന പലര്‍ക്കും നിസ്സാരമായി തോന്നാം. പക്ഷേ ഞാന്‍ അനുഭവിച്ച സന്തോഷം അമൂല്യമായിരുന്നു. ഇത് ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടെങ്കില്‍ എനിക്ക് അതുമതി’- കുഞ്ചാക്കോ ബോബന്‍ വീഡിയോയ്‌ക്കൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു.

View this post on Instagram

This video maybe be accounted as a testimonial,or rather sharing my Happiness of a long cherished dream coming true.🤩🤩 Almost for ten years,I was sustaining some major issues with both my shoulders,especially the right shoulder.Had a ligament tear/sprain which kept nagging me for almost a decade🤕.There were days when I couldn’t rotate or raise my hand above a certain angle,days when I had to grip my right hand with my left hand to raise it,days when I was not able to play 🏸badminton,play cricket🏏…and worse of all,not able to lift my beautiful heroines during song sequences😉!!!Jokes apart,I was not able to do even a single proper Push-up for all these years. I thank 👨🏻‍⚕️Dr.MAMMEN ALEXANDER,my Ortho Doctor who was always there for me whenever I needed,who didn’t prescribe any unnecessary medicines,nor did any unwanted procedures.He was my man with the magical ✨healing touch!! Special thanks goes to my personal Trainer,💪🏼#SHYJAN AUGUSTINE @CATAMOUNT GYM,for making me believe in myself and pushing me harder for realizing my dream.I was not at all a 🏋🏻‍♂️Gym type of guy and always found the health-club routine boring.But he was there 👏🏽motivating me,encouraging me,caring about my health issues and also praying for me.It took him just two months to make this change in me. This video might seem simple to many,but the childlike joy and happiness that I experienced was priceless.And if it is of some use to anyone, I am more than contented !!😇 When the Excruciating pain makes you stronger and when the tears make way to smiles, …..Reinvent Yourself,Rejuvenate & Revive……

A post shared by Kunchacko Boban (@kunchacks) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News