കൊല്ലത്ത് മന്ത്രി ജലീലിന്റെ ഔദ്യോഗിക വാഹനം അപായപെടുത്താന്‍ ശ്രമം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍

കൊല്ലം പാരിപ്പള്ളിയില്‍ മന്ത്രി ജലീലിന്റെ ഔദ്യോഗിക വാഹനം അപായപെടുത്താന്‍ ശ്രമിച്ച നാല് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് പിടികൂടി. മന്ത്രിയുടെ വാനത്തിനു കുറകെ കാര്‍ കുറകെ കയറ്റിയാണ് അപായപെടുത്താന്‍ ശ്രമിച്ചത്.

ഇവര്‍ക്കെതിരെ വധശ്രമാണ് കുറ്റം. കല്ലുവാതുക്കല്‍ പാമ്പ്രം സ്വദേശികളായ അഭിജിത്ത്, വൈഷണവ്, വിപിന്‍, എളിപുറം സ്വദേശി പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.

മന്ത്രിയുടേയും അകമ്പടി വന്ന പോലീസ് വാഹനങ്ങളും വെട്ടി തിരിച്ചില്ലായിരുന്നുവെങ്കില്‍ വന്‍ ദുരന്തം സംഭവിച്ചേനെ. അപകടപ്പെടുത്താന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇനിയും പ്രതികളുണ്ടെന്നാണ് പൊലിസ് സംശയം. കൂടുതല്‍ പേര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News