മന്ത്രി കെ ടി ജലീലിന് പിന്തുണയമായി കാന്തപുരം സുന്നി യുവജന വിഭാഗം. വിശുദ്ധ ഗ്രന്ഥത്തെ കക്ഷിരാഷ്ട്രീയ പോരിലേക്ക് വലിച്ചിഴക്കുന്നത് അപകടകരമെന്ന് എസ് വൈ എസ്. അഴിമതി നടന്നോയെന്ന് ഏജന്‍സികള്‍ കണ്ടെത്തട്ടെയെന്നും വിഷയത്തെ വര്‍ഗ്ഗീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും എസ് വൈ എസ് പ്രസ്താവനയില്‍ പറഞ്ഞു.
കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിമര്‍ശങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്താന്‍ ജനാധിപത്യപരമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക തന്നെ വേണം. അതേസമയം വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ല.
ഇന്ത്യയുടെ സൗഹൃദരാജ്യമായ യു എ ഇയില്‍ നിന്നുള്ള ആവശ്യപ്രകാരം വിശുദ്ധഖുര്‍ആനും റമളാന്‍ കിറ്റും വിതരണം ചെയ്തതിന്റെ പേരില്‍ പടച്ചുവിടുന്ന കോലാഹലങ്ങള്‍ രാജ്യതാല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് മാറാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാഗ്രത കാട്ടണമെന്ന് കാന്തപുരം യുവജന വിഭാഗമായ എസ് വൈ എസ് പറയുന്നു.
പാഴ്‌സലിന്റെ മറവില്‍ വല്ല അഴിമതിയും നടന്നിട്ടുണ്ടോ എന്നത് അന്വഷണ ഏജന്‍സികള്‍ കണ്ടെത്തട്ടെ. അതിന് മുമ്പ് വിധിതീര്‍പ്പ് കല്‍പ്പിച്ചു ജനങ്ങളില്‍ അന്ത:ഛിദ്രത ഉണ്ടാക്കരുത്. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് തൊഴിലും അന്നവും നല്‍കുന്ന രാജ്യമാണ് യു എ ഇ. അവിടത്തെ ഭരണാധികാരികള്‍ ഇന്ത്യന്‍ സമൂഹത്തോടും വിശിഷ്യാ മലയാളികളോടും കാട്ടുന്ന പ്രത്യേകമായ സ്‌നേഹവും പരിഗണനയും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്.
കേരളം പ്രളയത്തില്‍ മുങ്ങിയ നാളുകളില്‍ ആ രാജ്യം നമ്മെ സഹായിക്കാന്‍ താല്പര്യപ്പെട്ടത് മറന്നുകൂടാ. ഇത്തരം സഹായസന്നദ്ധത കൂടി ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്നത് ഖേദകരമാണ്.
സ്വര്‍ണക്കടത്തുകേസില്‍ സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സത്യം പുറത്തുവരികയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണം. അതിന് കാത്തിരിക്കാതെ തര്‍ക്കവും വാഗ്വാദവുമുണ്ടാക്കി, സൗഹൃദരാജ്യത്തെപ്പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രാഷ്ട്രീയ, മാധ്യമ വിചാരണകളിലേക്കുംവര്‍ഗീയ ധ്രൂവീകരണങ്ങളിലേക്കും കാര്യങ്ങള്‍ കൊണ്ട്‌ചെന്നെത്തിക്കുന്നത് ഭൂഷണമല്ല.
അവധാനതയോടെ വിഷയത്തെ സമീപിക്കാന്‍ ഭരണ- പ്രതിപക്ഷങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം എന്തും വിളിച്ചു പറഞ്ഞും ആരോപണങ്ങള്‍ ഉന്നയിച്ചും ചെളിവാരിയെറിഞ്ഞും രംഗം വഷളാക്കുന്നതില്‍ നിന്ന് എല്ലാവരും പിന്മാറണം. ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന് കരുത്തുപകരുകയെന്നത് എല്ലാവരും ഓര്‍ക്കണമെന്നും എസ്.വൈ.എസ് പ്രസ്താവനയിയിലൂടെ ആവിശ്യപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.