വാക്കിലും നോക്കിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രമായ വാസു അണ്ണന് മാസ്സ് വിളിക്കുന്ന വൃത്തികേടുകള്‍ ആഘോഷിക്കപ്പെടുകയാണ്. ‘വാസു അണ്ണന്റെ ഫാമിലി’ എന്ന തരത്തില്‍ പ്രചരിക്കുന്ന ട്രോളിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ രേവതി സമ്പത്ത്.
വാസു അണ്ണന്റെ ഫാമിലി എന്ന തരത്തില്‍ പ്രചരിക്കുന്ന ട്രോളുകളും മറ്റും ശുദ്ധ പോക്രിത്തരമാണെന്നും ഇത്തരം ട്രോളുകള്‍ ആഘോഷമാക്കുന്നത് നിര്‍ത്തണമെന്നും വലിയൊരു അപകടത്തിലേയ്ക്കാണ് ഇങ്ങനെയുള്ള ‘തമാശകള്‍’ സമൂഹത്തെക്കൊണ്ടു ചെന്നെത്തിക്കുകയെന്നും രേവതി സമ്പത്ത് പറഞ്ഞു.
കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വാസു എന്ന കഥാപാത്രം കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങള്‍ വൈറലാണ്. ചിത്രത്തില്‍ നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും വാസുവും തമ്മിലുള്ള വിവാഹമായിരുന്നു ട്രോളുകളില്‍. മന്യയുടെ വിവാഹഫോട്ടോ എഡിറ്റ് ചെയ്ത് അതില്‍ സായികുമാറിന്റെ മുഖമാക്കി മാറ്റുകയായിരുന്നു. വ്യപകമായി ഇത് വൈറലായതോടെ ട്രോളുകളില്‍ പ്രതികരിച്ച് നടി മന്യയും രംഗത്ത് വന്നിരുന്നു.
‘കുഞ്ഞിക്കൂനന്‍’ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന കഥാപാത്രത്തിനോട് ചെയ്യുന്നത് പീഡനമാണ്. ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ് ‘ഗരുഡന്‍ വാസു’. സിനിമയിലെ അതിക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ട്രോള്‍രൂപത്തില്‍ ആഘോഷിക്കുന്നതിനെതിരെ പലരും വിമര്‍ശനവുമായി എത്തി.
മുമ്പ് നടന്‍ സിദ്ദിക്കിനെതിരെ മീ ടൂ ആരോപണവുമായി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒട്ടേറെ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചിട്ടുള്ള നടി എന്ന നിലയില്‍ രേവതി സമ്പത്ത് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയാണ്.
രേവതി സമ്പത്തിന്റെ ഫേസ്ബുക് പോസ്റ്റ്:
എന്തൊരു പോക്രിത്തരം ആണിത്
റേപ്പ് കള്‍ച്ചര്‍ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. പീഡിപ്പിക്കാന്‍ വന്ന ആളില്‍ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോള്‍ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകള്‍. പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങള്‍.
മുകളില്‍ പറഞ്ഞ വിഭാഗത്തിന്റെ തലയിലും മനസിലുമുള്ള വിഷമാണിതൊക്കെയും.
സിനിമയെ സിനിമയായി കാണണമെന്നും, ട്രോളുകളെ ട്രോളുകള്‍ ആയി കണ്ടങ്ങ് ചിരിച്ചു വിടണമെന്ന നിസാരവത്കരണം എന്തിനും ഏതിനും സ്ഥിരം ആക്കി കൈയ്യടിച്ച് പാസാക്കി വിടുന്ന കുറേ അലവലാതികളും കൂടെ.
എന്ത് കൊണ്ടാണ് പീഡനങ്ങള്‍ ഇവിടെ നോര്‍മലൈസ് ചെയ്യപ്പെടുന്നത്, റേപ്പ് സര്‍വൈവേഴ്സിനു മുകളില്‍ കുറ്റങ്ങള്‍ ചാര്‍ത്തപ്പെടുന്നത്, സ്ത്രീ ക്രൂശിക്കപ്പെടുന്നത് എന്നതിന് ഇതില്‍പരം സംശയമില്ല. എത്രയധികം കണക്കില്‍ വരുന്ന ആളുകളാണ് ഇതിനെ ‘തഗ് ലൈഫ് ‘ആക്കി ആഘോഷമാക്കിയത് എന്നത് ചൂണ്ടികാണിക്കുന്നത് ഈ സമൂഹം പീഢനങ്ങളെ തിരിച്ചറിയാന്‍ പോലുമാകാത്ത തരത്തില്‍ എത്രമേല്‍ ജീര്‍ണിച്ചുപോയി എന്നതാണ്.
ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവര്‍ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികളാണ്. അവര്‍ റേപ്പിസ്റ്റുകള്‍ തന്നെയാണ്…
അലവലാതികളെ അലവലാതികള്‍ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ
Get real time update about this post categories directly on your device, subscribe now.