15 മുതല്‍ സൗദിയിലേക്ക് ഭാഗികമായി വിമാന സര്‍വീസ്

ലോകത്തെ പല രാജ്യങ്ങളിലും കൊറോണ പ്രതിസന്ധി നില നില്‍ക്കുന്നതിനിടെ വിമാന കമ്പനികള്‍ക്ക് സപ്തംമ്പര്‍ 15 ചൊവ്വ കാലത്ത് ആറു മണി മുതല്‍ സൗദിയിലേക്ക് ഭാഗികമായി സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റീഎന്റെറി, തൊഴില്‍ സന്ദര്‍ശന വിസയിലുള്ളവര്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി ആഭ്യന്തര വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ കോവിഡ് രോഗമില്ലന്ന് തെളിയിക്കുന്ന രേഖ 48 മണിക്കൂര്‍ മുമ്പുള്ള സര്‍ട്ട്ഫിക്കറ്റ് ഉണ്ടായിരിക്കണം.

സൗദി എംബസി, കോണ്‍സിലേറ്റ് ഉദ്യോഗസ്ഥര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, വാണിജ്യ വ്യവസായ പ്രമുഖര്‍, കമ്പനി മാനേജര്‍മാര്‍, സയില്‍സ് ഉദ്യോഗസഥര്‍, വിദേശങ്ങളിലേക്ക് ചികിത്സ തേടി പോവേണ്ടവര്‍, വിദേശങ്ങല്‍ ഉപരി പഠനം നടത്തുന്നവര്‍,സ്പോര്‍ട്ട്സ്, മേഖലയിലുള്ളവര്‍, മറ്റു മാനുഷിക പരിഗണന അര്‍ഹിക്കുന്ന വര്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് സൗദി സ്വദേശികള്‍ക്ക് രാജ്യത്തിനു പുറത്ത് പോവാന്‍ അനുമതി നല്‍കുന്നതായി മന്ത്രാലയം വ്യക്തമാക്കി.

ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുമെന്നും എന്നാല്‍ ഇതിന്റെ തിയ്യതി, നിബന്ധനകളും പിന്നീട് വ്യക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News