നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയ പകകളുടെ ചരിത്രം #WatchVideo

പാര്‍ട്ടിക്കകത്ത് ജനാധിപത്യം വേണം എന്ന് ആവശ്യപ്പെട്ടതിനാണ് ഗുലാം നബി ആസാദിനെ എ െഎ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയത്. സോണിയയും രാഹുലും പ്രിയങ്കയും എല്ലാം അടങ്ങിയ നെഹ്രു കുടുംബഹത്തിന്റെ അപ്രീതി അതൊന്ന് മാത്രമാണ്
ഗുലാം നബിയുടെ കസേര തെറിപ്പിച്ചത്.

നെഹ്‌റു കുടുംബത്തിന്റെ ഫ്യൂഡല്‍ രാഷ്ട്രീയത്തിന്റെ ഒട്ടെറെ ഇരകള്‍ ഉണ്ട്. ആദ്യത്തെ ഇര കേരളത്തിലെ ആദ്യത്തെ ഇ എം എസ് സര്‍ക്കാരായിരുന്നു. മോത്തിലാല്‍ നെഹ്‌റു വാണ് കുടംബരാഷ്ട്രീയ പരമ്പരയുടെ ആദ്യകണ്ണി. ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യത്തെ അഭിഭാഷകനായിരുന്ന ലക്ഷ്മീനാരായന്റെ പേരക്കുട്ടിയായ മോത്തിലാല്‍ അലഹാബാദിലെ അതിസമ്പന്നനായ അഭിഭാഷകനായിരുന്നു. 1919ലും 1928ലും മോത്തിലാല്‍ നെഹ്രു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി.

മോത്തിലാലിന്റെ പൈതൃകം തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ നെഹ്‌റുവിനെ സഹായിച്ചുണ്ട്. പക്ഷെ നെഹ്‌റുവിന്റെ രാഷ്ട്രീയ ചിന്താധാര വ്യത്യസ്തമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ഉപരിവര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ്സിനെ മതേതര സോഷ്യലിസ്റ്റ് പാതയിലേയ്ക്ക്
നെഹ്‌റു നയിച്ചത് ജയില്‍വാസവും മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങിയായിരുന്നു.

നെഹ്രുവിന്റെ മരണത്തിന് മുമ്പോ പിമ്പോ അദ്ദേഹം കുടുംബ രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണെന്ന് ആരും ആരോപിച്ചിട്ടില്ല. എന്നാല്‍ ഇതേ നെഹ്രു 1959ല്‍ പുത്രി ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചുകൊണ്ട് കുടുംബ രാഷ്ട്രീയത്തിന് തറക്കല്ലിട്ടു.ലാല്‍ബഹദൂര്‍ ശാസ്ത്രി, മൊറാര്‍ജിദേശായി എന്നിങ്ങനെ നിരവധി സ്വാതന്ത്ര്യ സമരസേനാനികളെ ബാരക്കിലിരുത്തിയാണ് നെഹ്രു ഇന്ദിരയെ എ െഎ സി സി അധ്യക്ഷയാക്കിയത്.

ഇന്ദിരയ്ക്ക് അന്ന് പ്രായം 42 വയസ്സ്.ഇന്ദിരയുടെ കുട്ടിക്കാലം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. ഇന്ദിരയുടെ ബാല്യത്തിലേ അമ്മ കമല മരിച്ചു. അച്ഛന്‍ മിക്കപ്പോഴും ജയിലില്‍. സര്‍വ്വോപരി ഇന്ദിര നിത്യരോഗിയുമായിരുന്നു.മകളുടെ പിടിവാശികള്‍ക്കെല്ലാം ആ പിതാവ് വഴങ്ങി. മനമില്ലാമനസ്സോടെയാണ് ഇന്ദിരയുടെ ആഗ്രഹപ്രകാരം ഫിറോസ് ഗാന്ധിയുമായുളള വിവാഹം നടത്തികൊടുത്തത്.

കോണ്‍ഗ്രസ് അധ്യക്ഷയായപ്പോള്‍ ഇന്ദിരാഗാന്ധിക്ക് മറ്റൊരു പിടിവാശി ഉണ്ടായി. ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടണം. നെഹ്‌റു ആദ്യം ശക്തമായി എതിര്‍ത്തു. ഒടുവില്‍ മകളുടെ പിടിവാശിക്ക് മുന്നില്‍ തലകുനിച്ചു.

ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. സ്വതന്ത്ര ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ആദ്യമരണ മണി അന്നാണ് മുഴങ്ങിയത്.നെഹ്‌റു കുടുംബത്തിന്റെ ധാഷ്ട്യതത്തിന്റെ ആദ്യ ഇര ഇ എം എസ് സര്‍ക്കാരായിരുന്നെങ്കില്‍ ഒടുവിലത്തെ ഇര കോണ്‍ഗ്രസ്സില്‍ ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ ഗുലാം നബി ആസാദാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here