ഫ്രഞ്ച് ലീഗില്‍ കൂട്ടത്തല്ല്; നെയ്മറുള്‍പ്പെടെ 5 താരങ്ങള്‍ക്ക് റെഡ് കാര്‍ഡ്, ഒടുവില്‍ പിഎസ് ജിക്ക് തോല്‍വി

ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ ഒളിമ്പിക്കോ മാഴ്‌സെയ്‌ക്കെതിരായ മത്സരത്തിനിടെ നെയ്മര്‍ ഉള്‍പ്പെടെ അഞ്ചു താരങ്ങള്‍ക്ക് ചുവപ്പു കാര്‍ഡ്. പിഎസ്ജിയുടെ മൂന്നും മാഴ്‌സെയിലെ രണ്ടും താരങ്ങളാണു റെഡ് കാര്‍ഡ് കണ്ടത്.

പിഎസ്ജിയില്‍ നെയ്മര്‍ക്കു പുറമേ ലെവിന്‍ കുര്‍സാവ, ലിയാന്‍ഡ്രോ പരേഡസ് എന്നിവര്‍ക്കും റെഡ് കാര്‍ഡ് ലഭിച്ചു. മാഴ്‌സെയില്‍ ജോര്‍ദാന്‍ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കാണ് ചുവപ്പ് കാര്‍ഡ്.

തുടക്കം മുതല്‍ കയ്യാങ്കളിയോടെ മുന്നേറിയ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കളിക്കാര്‍ നിയന്ത്രണം വിട്ടതോടെയാണ് റഫറിക്ക് ചുവപ്പ് കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്. കൂട്ടത്തല്ലിനെ തുടര്‍ന്നായിരുന്നു നടപടി.

പരുക്കന്‍ കളി പുറത്തെടുത്ത ഇരു ടീമുകളിലുമായി 12 താരങ്ങള്‍ക്ക് മഞ്ഞ കാര്‍ഡുകള്‍ ലഭിച്ചു. മാഴ്‌സെ പ്രതിരോധ താരം അല്‍വാരോ ഗോണ്‍സാലസ് വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മര്‍ ആരോപിച്ചു.

കൊവിഡ് രോഗമുക്തരായി തിരിച്ചെത്തിയ നെയ്മറും എയ്ഞ്ചല്‍ ഡി മരിയയും കളിക്കാനിറങ്ങിയെങ്കിലും പിഎസ്ജിയ്ക്ക് സ്വന്തം തട്ടകത്തില്‍ മത്സരം ജയിക്കാനായില്ല. 31ാം മിനിറ്റില്‍ ഫ്‌ലോറിയന്‍ തൗവിന്‍ നേടിയ ഗോളാണ് മാര്‍സെയെ മുന്നിലെത്തിച്ചത്.

നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആദ്യ മത്സരത്തില്‍ ആര്‍.സി ലെന്‍സിനോടും പി.എസ്.ജി തോറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News