സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം; ലോകത്തുണ്ടാകുന്ന മാറ്റങ്ങളെ കാണാതിരിക്കാനാകുമോയെന്ന് കോടതി

ദില്ലി: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹത്തിന് അനുമതി തേടിയുള്ള പൊതു താല്‍പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്‌കാരത്തിലോ നിയമത്തിലോ ഇല്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.

ലോകത്തുണ്ടാകുന്ന മാറ്റങ്ങളെ കാണാതിരിക്കാനാകുമോയെന്ന ചോദ്യം കൊണ്ടായിരുന്നു ഇതിന് കോടതി മറുപടി നല്‍കിയത്.

ഹര്‍ജിയില്‍ സ്വവര്‍ഗ വിവാഹ രജിസ്ട്രേഷന് അനുമതി ലഭിക്കാത്തവരുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. അതിന് ശേഷം ഒക്ടോബര്‍ 21ന് ഹര്‍ജി വീണ്ടും കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.

സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 370 സുപ്രീംകോടതി ഭരണഘടന ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം നിയമപരമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News