തള്ളുമ്പോള്‍ ഒരു മയത്തിലൊക്കെ തള്ള് നേതാവേ; സതീശന്‍ ഇന്നലെ കണ്ട പൊലീസ് 2018ലേത്

ഇന്നലെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴിയില്‍ വിഡി സതീശന്‍ എംഎല്‍എ കണ്ടുവെന്ന് പറയുന്ന പൊലീസ് സന്നാഹം 2018ലേത്. മന്ത്രി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുന്നതിന്റെ ഭാഗമായി റോഡില്‍ വന്‍ പൊലീസ് സന്നാഹമായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിഡി സതീശന്‍ പോസ്റ്റ് ഇട്ടത്.

എന്നാല്‍ സതീശന്‍ കണ്ടുവെന്ന് പറയപ്പെടുന്ന പൊലിസിന്റെ ഫോട്ടോ ആര്‍ക്കും ഗൂഗിളില്‍ തപ്പിയാല്‍ കിട്ടും. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് വിമര്‍ശനവുമായി നിരവധി പേര്‍ കമന്റും രേഖപ്പെടുത്തി.

‘തള്ളുമ്പോള്‍ ഒരു മയത്തിലൊക്കെ തള്ള് നേതാവേ… ഇത് കൊറോണ കാലമാണ്…. പോലീസിന്റെ ഫോട്ടോ ഒക്കെ ഇങ്ങനെ ഇടുമ്പോള്‍ മുഖത്ത് മാസ്‌ക്ക് ഉണ്ടോ..എന്ന് നോക്കണ്ടേ’ എന്നാണ് ഒരു കമന്റ്.

2018ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന ഈ ചിത്രമാണ് ഇന്നലെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴിയില്‍ വിഡി സതീശന്‍ എംഎല്‍എ കണ്ടതെന്ന് പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിഡി സതീശന്റെ ഫെയിസ്ബുക്ക് പോസ്റ്റ്:

ഞാന്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയാണ്. വഴിയില്‍ മുഴുവന്‍ ഇന്ത്യന്‍ പ്രസിഡണ്ടൊ പ്രധാനമന്ത്രിയോ വരുന്നതു പോലെയുള്ള പോലീസ് സന്നാഹമാണ്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് മന്ത്രി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുകയാണെന്ന്.
പോലീസ് അക്ഷരാര്‍ത്ഥത്തില്‍ മതിലു കെട്ടി കൊണ്ടുവരുകയാണ്. അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News